തിരൂർ നിയോജക മണ്ഡലം : സമഗ്ര വികസനം മാർച്ച് 1 ന് മുമ്പ് പൂർത്തീകരിക്കും
മലപ്പുറം: എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതും പുതുതായി പ്രഖ്യാപിച്ചിട്ടുള്ളതും പ്രവർത്തി ആരംഭിക്കുന്നതുമായ 83.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വളവന്നൂർ പഞ്ചായത്തിലെ തുവ്വക്കാട് ടർഫ് സ്റ്റേഡിയം,
ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ ഹൈസ്കൂളിൽ 50.2 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഫുട്ബോൾ സ്റ്റേഡിയം, കല്പകഞ്ചേരി പഞ്ചായത്തിലെ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ചിട്ടുള്ള 50.2 ലക്ഷം രൂപയുടെ കൽകഞ്ചേരി ജി വി എച്ച്.എസ്. എസ് സ്റ്റേഡിയം, വെട്ടം പഞ്ചായത്തിലെ പറവണ്ണ ജി.വി.എച്ച് എസ് എസ് ലെ 50.2 ലക്ഷം രൂപയുടെ സ്റ്റേഡിയം,തിരുനാവായ
പഞ്ചായത്തിലെ 82 ലക്ഷം രൂപ അനുവദിച്ചു നിർമിക്കുന്ന ടർഫ് സ്റ്റേഡിയം, തലക്കാട് പഞ്ചായത്തിലെ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് അനുവദിച്ച 60.3 ലക്ഷം രൂപയുടെ ടെന്നീസ്- ബാസ്കറ്റ്ബോൾ-വോളിബോൾ മൾട്ടിപർപ്പസ് സ്റ്റേഡിയം എന്നിവയുടെ നിർമാണം ത്വരിതഗതിയിൽ ആരംഭിച്ച് ഫെബ്രുവരിയിൽ പണിപൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ഇന്നലെ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി സി മമ്മൂട്ടി എംഎൽഎ അറിയിച്ചു ഇതോടൊപ്പം തന്നെ മറ്റു നടന്നുകൊണ്ടിരിക്കുന്ന പദ്ധതി- പ്രവർത്തനങ്ങളും അവലോകനം ചെയ്ത് നടപടി സ്വീകരിച്ചിട്ടുണ്ട്.