Fincat

ഡോ.റഷീഖയെ കുറുക്കോളി മൊയ്തീൻ എം.എൽ.എ ആദരിച്ചു

കൂട്ടായി : എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ കൂട്ടായി കോതപറമ്പ് സ്വദേശി എം.പി റഷീഖയെ കുറുക്കോളി മൊയ്തീൻ എം.എൽ എ ആദരിച്ചു.

ഉക്രൈൻ താരാസ് ഷെവ്ചെങ്കോ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കീവിൽ നിന്നുമാണ് ഉയർന്ന മാർക്കോടുകൂടി റഷീഖ എംബിബിഎസ് കരസ്ഥമാക്കിയത്. ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളും കടമ്പകളും അതിജീവിച്ചാണ് ലക്ഷ്യത്തിലെത്താൻ സാധിച്ചതെന്ന് ഡോ. റഷീഖ പറഞ്ഞു. അബ്ദുറഹ്മാൻ , ആത്തിക്ക ദമ്പതികളുടെ മകളാണ് റഷീഖ . എം.പി റാഫി , റഊഫ് എന്നിവർ സഹോദരങ്ങളാണ്.

മുസ്ലീംലീഗ് കോതപറമ്പ് ശാഖാ കമ്മിറ്റിയുടെ ഉപഹാരം എം.എൽ.എ ഡോക്ടർ റഷീഖക്ക് കൈമാറി. മുസ്ലിം ലീഗ് ഭാരവാഹികളായ ഹംസ പി.വി , അഷ്റഫ്, ബാവ തുടങ്ങിയവർ സംബന്ധിച്ചു.