ബിഗ് ബോസില്‍ നിന്ന് പുറത്തായത് ആര്?, എവിക്ഷൻ ഉറപ്പിച്ച് മോഹൻലാല്‍- വീഡിയോ
ബിഗ് ബോസ് ഷോ മലയാളം സീസണ് ഏഴ് ശക്തരായ മത്സരാര്‍ഥികളെക്കൊണ്ട് ശ്രദ്ധേയമാകുകയാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരാര്‍ഥികളാണ് ഇത്തവണ ഷോയില്‍ ഉള്ളത് എന്നാണ് പരക്കേയുള്ള അഭിപ്രായം. ഒന്നോ രണ്ടോ പേര് മാത്രമാണ് അതിന് അപവാദം എന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും ഇന്ന് എവിക്ഷൻ നടക്കുമെന്ന് ഉറപ്പായതായി ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നു.
നിലവില്‍ 19 മത്സരാര്‍ഥികളാണ് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. ബിഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് അവർ. പ്രേക്ഷകർ തീരുമാനിക്കുന്ന വിധി മോഹൻലാൽ എത്തുന്ന ഇന്നത്തെ എപ്പിസോഡിൽ അറിയാനാകും. ഒരാളോട് തന്റെ അടുത്തേയ്ക്ക് വരാൻ ആവശ്യപ്പെടുന്ന മോഹൻലാലിനെ വീഡിയോയില്‍ കാണാം. ആരാണ് പുറത്തായത് എന്ന് അറിയാൻ ഇന്ന് ഒമ്പത് മണിക്കത്തെ ഷോ വരെ കാത്തിരിക്കണം.