Fincat

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 285 പേര്‍ക്ക്, അഗ്നിശമന സേവാ മെഡല്‍ 24 പേര്‍ക്ക്


തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥർ അർഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് പോലീസ് മെഡല്‍ പരസ്കാരം നല്‍കുന്നത്. ഇതിന് പുറമെ 24 അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അഗ്നിശമന സേവാ മെഡലിനും അർഹരായി.