Fincat

ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിൽ നിന്നുള്ള ​ഗവേഷകർ പറയുന്നു.

ഫൈബർ

ഭക്ഷണത്തിൽ നാരുകൾ വർദ്ധിപ്പിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. പ്രത്യേകിച്ച് ചില ദഹനനാള ക്യാൻസറുകളുടെ കാര്യത്തിൽ. ഉയർന്ന ഫൈബർ ഉപഭോഗം വൻകുടൽ ക്യാൻസറിന്റെ അപകടസാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഫെെബർ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഓട്സ്, റാ​ഗി, ബാർലി

ആട്ട, ബ്രൊൺ റെെസ്, ഓട്സ്, റാ​ഗി, ബാർലി എന്നിവ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

പയറും പരിപ്പ് വർ​ഗങ്ങളും

പയറും പരിപ്പ് വർ​ഗങ്ങളും ക്യാൻസർ സാധ്യത കുറയ്ക്കുന്നു. ചന ദാൽ, മസൂർ ദാൽ, മൂങ്ങ് ദൾ, ഉറാദ് ദാൽ, രാജ്മ എന്നിവ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

കാബേജ്, കോളിഫ്ലവർ

വെണ്ടയ്ക്ക, പാലക്ക് ചീര, മേത്തി ഇലകൾ, മുരിങ്ങക്കായ്, മത്തങ്ങ, കാരറ്റ്, കാബേജ്, കോളിഫ്ലവർ എന്നിവയും ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്.

അത്തിപ്പഴം, സ്ട്രോബെറി, ജാമുൻ

പേരയ്ക്ക, പപ്പായ, വാഴപ്പഴം, ആപ്പിൾ (തൊലിയോട് കൂടി), പിയർ, സപ്പോട്ട, അത്തിപ്പഴം, സ്ട്രോബെറി, ജാമുൻ പോലുള്ളവയും ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്.

ബദാം, വാൽനട്ട്, പിസ്ത

ബദാം, വാൽനട്ട്, പിസ്ത, ചണവിത്ത്, ചിയ വിത്തുകൾ, എള്ള്, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയും ക്യാൻസർ സാധ്യത കുറയ്ക്കും.