ഇന്ദിരാ ഗാന്ധിയേയും മറികടന്ന് ചരിത്രത്തിൽ ‘ഒന്നാമനായി’ നരേന്ദ്ര മോദി, ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയ റെക്കോഡ് സ്വന്തം
ഡൽഹി: ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായി ഏറ്റവും കൂടുതൽ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ ഇന്ദിരാഗാന്ധിയുടെ റെക്കോഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ ചെങ്കോട്ടയിൽ നടത്തിയതിലൂടെ ഇന്ദിരാ ഗാന്ധിയുടെ 11 പ്രസംഗങ്ങൾ എന്ന റെക്കോർഡാണ് മോദി മറികടന്നത്. ഇതോടെ ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ കാര്യത്തിൽ ഒന്നാമനായി മോദി മാറി. 2014 ൽ ആദ്യമായി ചെങ്കോട്ടയിൽ നിന്ന് പ്രസംഗിച്ച മോദി കഴിഞ്ഞവർഷം മൻമോഹൻ സിംഗിനെ മറികടന്നിരുന്നു.