ആത്മസ൦ഘര്‍ഷങ്ങളുടെ നിറക്കാഴ്ചകളുമായി ‘ദി അണ്‍ടെയ്ല്‍സ്’
കോഴിക്കോട്: മാനസിക സംഘർഷങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രപ്രദർശനം ദി അണ്‍ടെയ്ല്‍സിന് കോഴിക്കോട് ആർട്ട് ഗ്യാലറിയില്‍ തുടക്കമായി.എറണാകുളം സ്വദേശികളായ അമല്‍ ജെ നെടുമ്ബുറം വരച്ച ഇരുപതിലധികം ചിത്രങ്ങളും ആനന്ദ് ജോർജ് പകർത്തിയ മുപ്പതിലധികം ഫോട്ടോകളുമാണ് പ്രദർശനത്തിലുള്ളത്. മനുഷ്യന്റെ സങ്കീർണ്ണമായ മനസ്സും ചുറ്റുപാടുകളുമൊക്കെ നിറങ്ങളിലൂടേയും ഫോട്ടോകളിലൂടെയും ഈ ചെറുപ്പക്കാർ അനുഭവവേദ്യമാക്കുന്നു.
രാവിലെ 10 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പ്രദർശനസമയം. പ്രവേശനം തീർത്തും സൗജന്യമാണ്. വ്യാഴാഴ്ച തുടങ്ങിയ പ്രദർശനം പത്തൊമ്ബതിന് (ചൊവ്വ) സമാപിക്കും.