നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ്. രണ്ടു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഇരുവരും തമ്മിൽ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് അയൽവാസികള്‍ പറയുന്നത്. ഇന്നും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും അയൽക്കാര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ വീട്ടിലെ സോഫിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.