മണിപ്പുര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് നാഗാലാൻഡിന്റെ അധിക ചുമതല
ന്യൂഡല്‍ഹി: മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാൻഡിന്റെ അധിക ചുമതല. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്നാണ് ഭല്ലയ്ക്ക് അധിക ചുമതല നല്‍കിയത്.നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്ന്, മണിപ്പുർ ഗവർണറായ അജയ് കുമാർ ഭല്ലയെ അദ്ദേഹത്തിന്റെ നിലവിലെ ചുമതലകള്‍ക്ക് പുറമെ നാഗാലാൻഡ് ഗവർണറുടെ ചുമതലകള്‍ കൂടി നിർവഹിക്കാൻ ഇന്ത്യൻ രാഷ്ട്രപതി നിയമിച്ചു. രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചത്. 80 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.