Fincat

ഈ ജനപ്രിയ മഹീന്ദ്ര എസ്‌യുവി വാങ്ങാൻ ഇനി തിരക്ക് കൂടും! ഒറ്റയടിക്ക് വില കുറച്ചു; കുറയുന്നത് ഇത്രയും


ഇന്ത്യയിലെ ജനപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര തങ്ങളുടെ 7 സീറ്റർ XUV700 എസ്‌യുവിക്ക് ഓഗസ്റ്റില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു.ഈ മാസം ഈ കാറിനൊപ്പം ആക്‌സസറികള്‍ക്ക് 50,000 രൂപ കിഴിവ് കമ്ബനി വാഗ്ദാനം ചെയ്യുന്നു. കാഷ്, ആക്‌സസറികള്‍, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് എ, കോർപ്പറേറ്റ് ബി തുടങ്ങിയ കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 14.49 ലക്ഷം മുതല്‍ 24.14 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില. ഈ എസ്‌യുവിയുടെ എല്ലാ 5 സീറ്റർ വേരിയന്റുകളും കമ്ബനി നിർത്തലാക്കിയിരുന്നു. ഇപ്പോള്‍ ഇത് 7 സീറ്റർ വേരിയന്റില്‍ മാത്രമേ വാങ്ങാൻ കഴിയൂ.

മഹീന്ദ്ര XUV700 ന്റെ എഞ്ചിനെക്കുറിച്ച്‌ പറയുകയാണെങ്കില്‍, 200hp പവറും 380Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ ടർബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 155hp പവറും 360Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോ-ഡീസല്‍ എഞ്ചിനും XUV700 ല്‍ ലഭിക്കുന്നു. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എഞ്ചിനില്‍ മാത്രമേ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷൻ ഉള്ളൂ.

XUV700 ന്റെ ഫീച്ചറുകളെക്കുറിച്ച്‌ പറയുകയാണെങ്കില്‍, പിൻ പാർക്കിംഗ് സെൻസർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ സ്‌പോയിലർ, ഫോളോ മി ഹോം ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പിൻ വൈപ്പർ, ഡീഫോഗർ, ഡോർ, ബൂട്ട്-ലിഡ് സവിശേഷതകള്‍ക്കായി അണ്‍ലോക്ക് എന്നിവ ഇതില്‍ ഉണ്ട്. കാറില്‍ എല്‍ഇഡി ടേണ്‍ ഇൻഡിക്കേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളിന്റെ സവിശേഷതയും ഇതിന് ലഭിക്കുന്നു. ഉയർന്ന സ്‌പെക്കില്‍ സ്റ്റാർട്ട് സ്റ്റോപ്പ് ഫംഗ്ഷനും ലഭ്യമാണ്.

XUV700 സുരക്ഷാ സവിശേഷതകള്‍ പരിശോധിച്ചാല്‍, ഇതിന് അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) കൂടാതെ ഫോർവേഡ് കൊളിഷൻ വാണിംഗും ഉണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ ലഭിക്കുന്നു. സുരക്ഷയ്ക്കായി XUV700ല്‍ ആകെ 7 എയർബാഗുകള്‍, ട്രാക്ഷൻ കണ്‍ട്രോള്‍, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി എന്നിവയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ XUV700 അഞ്ച് സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളില്‍ ലഭ്യമായ കിഴിവുകളാണ് മുകളില്‍ വിശദീകരിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞിരിക്കുന്ന കിഴിവുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും വിവിധ ഭൂപ്രദേശങ്ങള്‍ക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകള്‍ക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഒരു കാർ വാങ്ങുന്നതിന് മുമ്ബ്, കൃത്യമായ കിഴിവ് കണക്കുകള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.