ഫാസ്‍ടാഗ് വാർഷിക പാസ് ആദ്യ ദിവസം സ്വന്തമാക്കിയത് 1.39 ലക്ഷം പേർ

ഈ പാസ് വന്നതോടെ യാത്രക്കാർക്ക് ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടിവരുമെന്ന ആശങ്ക ഇല്ലാതാകുകയും യാത്ര സുഗമമാകുകയും ചെയ്യും. ഇതിനുപുറമെ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരവുമാണ്. പാസ് ഉപയോക്താക്കളുടെ സംശയങ്ങൾ വിവിധ മാർഗങ്ങളിലൂടെ പരിഹരിക്കുന്നുണ്ടെന്ന് എൻഎച്ച്എഐ അറിയിച്ചു. ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി, 1033 നാഷണൽ ഹൈവേ ഹെൽപ്പ് ലൈൻ കൂടുതൽ ശക്തിപ്പെടുത്തുകയും നൂറിൽ അധികം എക്സിക്യൂട്ടീവുകളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി എല്ലാ ടോൾ പ്ലാസകളിലും എൻഎച്ച്എഐ ഉദ്യോഗസ്ഥരെയും നോഡൽ ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ട്.