ഉള്ളൂരിൽ രാത്രി വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു; രാത്രി തന്നെ പ്രതിയെ പിടികൂടി പൊലീസ്
ഉള്ളൂരിൽ വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. ഇന്നലെ രാത്രിയിലായിലായിരുന്നു സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയാണ് ഇയാൾ.