Fincat

പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കും

അമിതമായ മുടികൊഴിച്ചിൽ‌ പലരേയും അലട്ടുന്ന പ്രശ്നമാണ്. പോഷകാഹാരക്കുറവ്, സമ്മർദ്ദം, താരൻ, ജീവിതശെെലിയിലെ ചില മാറ്റങ്ങൾ എന്നിവയെ തുടർന്നെല്ലാം മുടികൊഴിച്ചിലുണ്ടാകാം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയും ശക്തിയും പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. മുടികൊഴിച്ചിൽ കുറയ്ക്കുന്നിന് സഹായിക്കുന്ന ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നു.

ശരീരത്തിൽ പ്രോട്ടീൻ ഇല്ലാത്തപ്പോൾ മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. ഇത് രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും വളർച്ച മന്ദഗതിയിലാക്കുകയും കുറച്ച് മാസങ്ങൾക്ക് ശേഷം കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. മുടി പൊട്ടിപ്പോകാനും സാധ്യതയുള്ളതായി ന്മാമി അഗർവാൾ പറയുന്നു. കരുത്തുള്ളതും ആരോഗ്യകരവുമായ മുടിയ്ക്ക് വേണം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ…

പയർവർ​ഗങ്ങൾ

പയറിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് വളരെ ഗുണം ചെയ്യും. ഇവയെല്ലാം ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്.

പനീർ

മുടി പ്രധാനമായും കെരാറ്റിൻ എന്ന ഒരു തരം പ്രോട്ടീനിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ ഇത് മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടിക്കും തലയോട്ടിക്കും ആവശ്യമായ ബയോട്ടിൻ, കാൽസ്യം, ബി വിറ്റാമിനുകൾ (ബി2, ബി12 പോലുള്ളവ) തുടങ്ങിയ മറ്റ് പോഷകങ്ങളും പനീറിൽ അടങ്ങിയിട്ടുണ്ട്.

ചിക്കൻ

പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയ ചിക്കൻ മുടിയുടെ വളർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, കോഴിയിറച്ചിയിലെ പ്രോട്ടീൻ മുടിയുടെ നിർമ്മാണ വസ്തുവായ കെരാറ്റിൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, ചിക്കൻ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന ബി വിറ്റാമിനുകൾ (ബി6, ബി12 പോലുള്ളവ) നൽകുന്നു.

മത്സ്യം

മത്സ്യം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നൽകുന്നു. ഇവ രണ്ടും മുടിക്ക് വളരെ നല്ലതാണ്. പേശികളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ടിഷ്യൂകൾ നന്നാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.