വെള്ളത്തില്‍ ലയിക്കുന്നതും സാവധാനം വിഘടിക്കുന്നതുമായ വളങ്ങള്‍, സൂക്ഷ്മ പോഷക വളങ്ങള്‍, മറ്റ് ഉയര്‍ന്ന ഗുണനിലവാരമുള്ള വളങ്ങള്‍ എന്നിവയുടെ കണ്ടെയ്‌നറുകള്‍ ചൈനീസ് തുറമുഖങ്ങളില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവയ്ക്ക് ഈ വളങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രത്യേക വളങ്ങളുടെ 80 ശതമാനവും ചൈനയില്‍ നിന്നാണ്. ഔദ്യോഗികമായി ഒരു നിരോധനവും ഇല്ലെങ്കിലും, ചൈനീസ് അധികാരികള്‍ പരിശോധനകളും നടപടിക്രമങ്ങളിലെ കാലതാമസവും ഉപയോഗിച്ച് കയറ്റുമതി തടയുകയായിരുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടീല്‍ സീസണില്‍ ഇന്ത്യ സാധാരണയായി 1,50,000 മുതല്‍ 1,60,000 ടണ്‍ വരെ വളങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ട്.