
പാലക്കാട്: പട്ടാപ്പകല്‍ വീടിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്.പാലക്കാട് മേഴ്സി കോളേജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിൻ്റെ വീടിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി പട്ടാപകല്‍ ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും. അറസ്റ്റിലായ പ്രതിക്ക് എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് കേസുകളുണ്ട്. ചെമ്മണന്തോട് കോളനിയിലെ മിക്കവരും കേരളത്തിലും തമിഴ്നാട്ടിലും മോഷണ കേസുകളില്‍ പ്രതിയാണ്.
അടുത്ത കാലത്തായി ഈറോഡ് നടന്ന 13 കൊലപാതകത്തിലൂടെ മുതലുകള്‍ അപഹരിക്കുന്ന സംഘത്തിലും ഈ കോളനിയിലെ ഒരാള്‍ പ്രതിയായിരുന്നു. ടൗണിലെ പല ഭാഗങ്ങളിലായി തമ്ബടിച്ച് പകലും രാത്രിയും ആളില്ലാത്ത വീടുകള്‍ തിരഞ്ഞ് കളവ് നടത്തുകയാണ് രീതി. വരും ദിവസങ്ങളില്‍ ടൗണില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഇത്തരക്കാരെ കണ്ടെത്താനും ഓണക്കാലത്തുള്ള കളവ് തടയാനും പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് എ എസ് പി രാജേഷ് കുമാർ, വിപിൻ കുമാർ. എസ്, എസ് ഐ മാരായ മഹേഷ്‌കുമാർ എം, ഹേമലത. വി, ശ്രീതു, എ എസ് ഐ ബിജു, സുനിമോള്‍, ഉഷ, സിനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ശശികുമാർ,രാജീദ്.ആർ, സുനില്‍. സി ,അജിത് കുമാർ, പ്രിയൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.
													
								 Sign in							
							
								
									
											
										
											
		
					
								
			
			
	
										
									
								
							
												
				
				
				 Sign in
				
					
						
						
										
				
			
			Recover your password.
A password will be e-mailed to you.

