Fincat

പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധി: അധ്യാപകർക്ക് ലഭിച്ചു, ഇനി കിട്ടാനുള്ളത് നൂറോളം താൽക്കാലിക, സെക്യൂരിറ്റി ജീവനക്കാർക്ക്

പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിരുന്നു. സർവകലാശാലക്ക് ഈ വർഷം അനുവദിച്ചിരിക്കുന്ന ആകെ തുകയില്‍ നിന്ന് രണ്ടര കോടി കൂടി അനുവദിച്ച സാഹചര്യത്തിലായിരുന്നു ഇന്നലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശന്പളം നല്‍കാനായത്. വരും മാസങ്ങളിലും ശമ്പളം വിതരണത്തിലെ പ്രതിസന്ധി രൂക്ഷമായേക്കും. ഗ്രാന്‍റ് വ‍ർധിപ്പിക്കണമെന്ന ആവശ്യം സർവകലാശാല നേരത്തെ സർക്കാരിന് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല