Fincat

എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. 28 വയസ് കവിയാത്ത ബി.ടെക് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) ഫോട്ടോ സഹിതം ആഗസ്റ്റ് 27 ന് രാവിലെ 10.30ന് ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. ബോര്‍ഡില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 9645580023.