Fincat

താനൂര്‍ ഗവ. കോളേജ് സ്റ്റേഡിയം ശിലാസ്ഥാപനം ആഗസ്റ്റ് 22 ന് (വെള്ളി)

താനൂര്‍ ഗവണ്‍മെന്റ് കോളേജ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 22 ന് (വെള്ളി) രാവിലെ 10ന് കായിക-ന്യൂനപക്ഷക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.15 കോടി രൂപ ചെലവില്‍ മഡ് ടര്‍ഫാണ് ഒരുക്കുന്നത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഒക്ടോബര്‍ മാസത്തോടെ ക്ലാസ് റൂമുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കോളേജിന്റെ പ്രവര്‍ത്തനം പുതിയ ക്യാംപസിലേക്ക് മാറും. രണ്ടരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ചുറ്റുമതിലും കവാടവും ഉടന്‍ പൂര്‍ത്തിയാകും. ഒന്‍പതു കോടി രൂപ ചെലവില്‍ ലൈബ്രറി ബ്ലോക്കിന്റെ

നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. താനൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒഴൂര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫലി, വിവിധ ജനപ്രതിനിധികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലേയും കായിക വകുപ്പിലേയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.