Fincat

യുഎഇയിൽ കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലുമടക്കം ബുധനാഴ്ച കനത്ത മഴ പെയ്തു. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ ഐനിലെ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വേഗപരിധി നിയന്ത്രണങ്ങള്‍ പാലിച്ചും ജാഗ്രതയോടെയും വാഹനമോടിക്കണമെന്നാണ് നിര്‍ദ്ദേശം.

താഴ്വരകള്‍, വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും കനത്ത മഴയുള്ള സമയങ്ങളില്‍ ഇത് അപകടരമാണെന്നും അധികൃകതര്‍ മുന്നറിയിപ്പ് നല്‍കി. അസ്ഥിര കാലാവസ്ഥ മുന്‍നിര്‍ത്തി ദേശീയ കാലാവസ്ഥ തേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.