Fincat

വ്‌ളോഗര്‍മാരുടെ പാനലില്‍ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താത്പര്യമുള്ള വ്‌ളോഗര്‍മാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പാനലില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ്-30. മൂന്നു ലക്ഷമെങ്കിലും ഫോളോവര്‍മാരുള്ള വ്‌ളോഗര്‍മാര്‍ക്കും യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നല്‍കിയിട്ടുളള വീഡിയോ കണ്ടന്റുകള്‍ക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.

 

വിഷയാധിഷ്ഠിത വ്ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിന്റെ എണ്ണം, വ്‌ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തി വിവരങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പാനലില്‍ ഉള്‍പ്പെടുന്നതിന് പ്രായപരിധി ഇല്ല. സ്വന്തം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കണ്ടന്റുകള്‍ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്‌ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സന്നദ്ധതയുള്ളവരുമാകണം അപേക്ഷകര്‍.

 

വിഷയാധിഷ്ഠിത വ്ളോഗുകള്‍ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിന്റെ എണ്ണം, വ്‌ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ സഹിതം vloggersprd@gmail.com എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് prd.kerala.gov.in സന്ദര്‍ശിക്കുക.