Fincat

പെന്റഗണ്‍ ഇന്റലിജൻസ് മേധാവിയെ ട്രംപ് ഭരണകൂടം പുറത്താക്കി


വാഷിങ്ടണ്‍: യുഎസ് പ്രതിരോധവകുപ്പിലെ രഹസ്യാന്വേഷണവിഭാഗം മേധാവി ജനറല്‍ ജെഫ്രി ക്രൂസിനെ ട്രംപ് ഭരണകൂടം സർവീസില്‍ നിന്ന് പിരിച്ചുവിട്ടു.വെള്ളിയാഴ്ച പ്രതിരോധസെക്രട്ടി പീറ്റ് ഹെഗ്സെത്താണ് ജനറലിനെ പുറത്താക്കിയതെന്ന് പ്രതിരോധവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച്‌ ജനറല്‍ ജെഫ്രിയുടെ കീഴിലുള്ള രഹസ്യാന്വേഷണവിഭാഗം സമർപ്പിച്ച അന്വേഷണറിപ്പോർട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകള്‍. ജൂണില്‍ നടന്ന 12 ദിന ഇസ്രയേല്‍-ഇറാൻ യുദ്ധത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള ആക്രമിച്ചുകൊണ്ട് യുഎസ് നേരിട്ട് കക്ഷിചേരുകയായിരുന്നു.