Fincat

മണലുമായി പോയ വള്ളം മുങ്ങി അപകടം, തൊഴിലാളികളെ രക്ഷപ്പെടുത്തി


കൊച്ചി: കുമ്ബളത്ത് മണലുമായി പോയ കേവ് വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.ഞായറാഴ്ച രാവിലെ കുമ്ബളം കായലില്‍ പൂഴിയുമായി സഞ്ചരിക്കുകയായിരുന്ന കേവ് വള്ളമാണ് ഊന്നിക്കുറ്റിയില്‍ ഇടിച്ച്‌ മുങ്ങിയത്. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.