തലമുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
തലമുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരുടെയും പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഇതിനായി പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ചീര
അയേണ്‍ ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.
2. നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അകാലനരയെ അകറ്റാനും കരുത്തുള്ള മുടി ലഭിക്കാനും സഹായിക്കും.
3. മുട്ട
പ്രോട്ടീനും ബയോട്ടിനും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
4. മധുരക്കിഴങ്ങ്
ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
5. പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
6. കറിവേപ്പില
കറിവേപ്പില പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
7. നട്സും സീഡുകളും
ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
8. സാല്‍മണ്‍ ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.