Fincat

‘പ്രണയം ചാറ്റിങ്ങും ചീറ്റിങ്ങുമായി’! ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏടുകളെന്ന് സോഷ്യൽ‌ മീഡിയ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ലേഖനം

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച. സോഷ്യൽ മീഡിയയിലും ചൂടേറിയ ട്രോളുകളാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് കോളേജ് മാഗസിനിൽ രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ പഴയ ലേഖനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2009-10ലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസിനിലാണ് രാഹുലിന്റെ ലേഖനമുള്ളത്. ‘നഷ്ടസ്വപ്നങ്ങൾ’ എന്നാണ് പേരിലാണ് ലേഖനം.
‘ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങ്ങെന്നും ചീറ്റിങ്ങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകൾവിട്ട്, മാംസക്കൊതിയന്മാരുടെ കാമവെറികൾക്കും, കാമറക്കണ്ണുകൾക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് കാമ്പസിന്റെ പുതിയ ട്രെൻഡാണ്’- എന്ന് ലേഖനത്തിൽ പറയുന്നു.
ഒരു മൊബൈലിൽ നിന്ന് ഒരുപാട് കാമുകന്മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍ നിന്നും വിരിയുന്ന പ്രണയങ്ങൾ പരിധിക്ക് പുറത്താകുമ്പോൾ താനേ കട്ടാകുന്നതും ഇന്ന് പതിവ് കാഴ്ചയാണ്….