Fincat

കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില​ ഗുരുതരം

അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ​ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നാലുപേരും ആസിഡ് കുടിച്ചതായാണ് പ്രാഥമിക നി​ഗമനം. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നു പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കാൻ ശ്രമമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മൂന്നുപേർ മരണപ്പെട്ടു. ഒരാളുടെ നില അതീവ​ഗുരുതരമാണ്.