Fincat

സിജോമോൻ ജോസഫ് ഒഴിഞ്ഞു; ഷോണ്‍ ജോര്‍ജ് തൃശ്ശൂര്‍ ടൈറ്റൻസിന്റെ പുതിയ ക്യാപ്റ്റൻ


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) തൃശ്ശൂർ ടൈറ്റൻസ് ടീമില്‍ അഴിച്ചുപണി. സിജോമോൻ ജോസഫ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു.ഇക്കാര്യം സിജോമോൻ ജോസഫ് തന്നെയാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 22-കാരനായ ഷോണ്‍ റോജർ ആണ് പുതിയ ക്യാപ്റ്റൻ.

നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് ടൈറ്റൻസ്. ഏഴ് മത്സരങ്ങളില്‍നിന്ന് നാല് വിജയം സിജോമോന്റെ കീഴില്‍ ടീം സ്വന്തമാക്കി. പ്രകടനത്തില്‍ ശ്രദ്ധിക്കാനാണ് സിജോമോൻ സ്ഥാനം ഒഴിയുന്നതെന്നാണ് വിലയിരുത്തല്‍. 27 കാരനായ ഓള്‍റൗണ്ടറിന് ഈ സീസണില്‍ മൂന്ന് വിക്കറ്റ് മാത്രമാണ് നേടാൻ സാധിച്ചത്.

തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ് പുതിയ ക്യാപ്റ്റനായ ഷോണ്‍ റോജർ. ശംഖുമുഖം വെട്ടുകാട് എം.എ. ബവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. മികച്ച ഓള്‍റൗണ്ടർ കൂടിയാണ് താരം. ദേശീയ കോച്ചായ ബിജു ജോർജിന്റെ കീഴില്‍ വർഷങ്ങളോളം പരിശീലനം നടത്തി. യുഎഇയില്‍ കളിച്ചുതുടങ്ങിയ താരം അവിടെ അണ്ടർ-16 ടീമംഗമായി. ഇന്ത്യയുടെ അണ്ടർ-19 ടീമിലും ഇടംനേടിയിട്ടുണ്ട്.