എൻ്റെ മരണത്തിന് കാരണം നീ ഒറ്റ ഒരുത്തൻ എന്ന് പെൺകുട്ടിയുടെ വാട്സ് പ്പ് സന്ദേശം
കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുവതിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് ബഷീറുദ്ധീൻ അറസ്റ്റിൽ. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. അത്തോളി സ്വദേശിനി ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് സുഹൃത്തിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബഷീറുദ്ധീനെ റിമാൻഡ് ചെയ്തു.
ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു ആ സന്ദേശം. എൻ്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച വാട്സ്ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചു.
പെൺകുട്ടിയെ ആൺ സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിച്ചു, ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നൽകിയിരുന്നു.
ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്.