വാട്സ്ആപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം
വാട്സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ പഴുതുകൾ സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ കവരാൻ ഹാക്കർമാരെ അനുവദിക്കുന്നു.
അതേസമയം, ഈ സുരക്ഷാ പ്രശ്നം വാട്സ്ആപ്പ് അംഗീകരിച്ചു. ഐഫോണുകൾക്കും മാക് ഉപകരണങ്ങൾക്കുമുള്ള മെസഞ്ചർ ആപ്പിൽ ഒരു പുതിയ അപ്ഡേറ്റ് പിന്നാലെ പുറത്തിറക്കി. ആപ്പിൾ ഡിവൈസ് ഉടമകൾ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ മെറ്റ നിർദ്ദേശിക്കുന്നു
നിങ്ങളുടെ ഐഒഎസിനുള്ള വാട്സ്ആപ്പ് പതിപ്പ് 2.25.21.73-നേക്കാൾ പഴയതാണെങ്കിൽ, അല്ലെങ്കിൽ 2.25.21.78 വരെയുള്ള ഐഒഎസിനുള്ള വാട്സ്ആപ്പ് ബിസിനസ് അല്ലെങ്കിൽ മാക് പതിപ്പ് 2.25.21.78 ഉപയോഗിക്കുകയാണെങ്കിൽ, ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക. മാത്രമല്ല സുരക്ഷിതമായി തുടരാൻ, ഓട്ടോ-അപ്ഡേറ്റുകൾ ഓണാക്കാനും അപൂർണ്ണമായ ലിങ്കുകൾ ഒഴിവാക്കാനും നിങ്ങളുടെ അക്കൗണ്ടുമായി ഏതൊക്കെ ഡിവൈസുകൾ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാനും സിഇആർടി -ഇൻ നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ മാത്രം 400 ദശലക്ഷത്തിലധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ളതിനാൽ, ഓൺലൈനിൽ സുരക്ഷിതമായി തുടരുന്നതിന് ആപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.