താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം.
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം. ചുനങ്ങാട് സ്വദേശി ഗോപകുമാർ ആണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഉമ്മർ, സുരക്ഷാ ജീവനക്കാരൻ ജ്യോതിഷ് എന്നിവർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഗോപകുമാറിന്‍റെ ഭാര്യ പടിയില്‍ നിന്ന് വീണ് ചികിത്സയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് സംഭവം.
ആശുപത്രിയിലെത്തിയ ഗോപകുമാര്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറില്‍ എത്തി. ഇവിടെ വെച്ചാണ് ആദ്യം ബഹളം ഉണ്ടായത്. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇയാൾ ബഹളം ആരംഭിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഭാര്യയുമായി ഡോക്ടറെ കാണാന്‍ എത്തി. ഉമര്‍ എന്ന ഡോക്ടറാണ് ഇയാളുടെ ഭാര്യയെ പരിശോധിച്ചത്. പരിശോധനയ്ക്കിടെ എന്താണ് സംഭവിച്ചത് എന്ന് ഡോക്ടര്‍ ചോദിച്ചതിന് പിന്നാലെയാണ് ഗോപകുമാര്‍ ഡോകടറെ കയ്യേറ്റം ചെയ്യുകയും ഷര്‍ട്ടില്‍ കയറി പിടിച്ച് വലിച്ച് കീറുകയും ചെയ്തത്. പിന്നാതെ കയ്യാറ്റം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പൊലീസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.