Fincat

ജോക്കോവിച്ച് വീണു; യുഎസ് ഓപ്പണില്‍ അല്‍കാരസ്-സിന്നര്‍ ഫൈനല്‍

യു എസ് ഓപ്പണില്‍ നെവാക് ജോക്കോവിച്ചിനെ തകര്‍ത്ത് കാര്‍ലോസ് അല്‍കാരസ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസ് ജോക്കവിച്ചിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-6, 6-2. ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും നഷ്ടമാകാതെയാണ് അല്‍കാരസിന്റെ ഫൈനല്‍ പ്രവേശം. സീസണില്‍ അല്‍കാരസിന്റെ മൂന്നാം ഗ്ലാന്റ്സ്ലാം ഫൈനലാണിത്.

അഞ്ചാം കിരീടം ലക്ഷ്യമിട്ടായിരുന്നു ജോകോവിച്ച് സെമിയില്‍ ഇറങ്ങിയത്. 2023ലാണ് ജോക്കോവിച്ച് അവസാനമായി യുഎസ് ഓപ്പണ്‍ ജേതാവായത്. രണ്ടാം യുഎസ് ഓപ്പണ്‍ ലക്ഷ്യമിട്ടാണ് അല്‍കാരസ് ഫൈനലില്‍ മത്സരിക്കുന്നത്. ഇറ്റാലിയന്‍ താരം യാനിച്ച് സിന്നറാണ് ഫൈനലില്‍ എതിരാളി. ഫെലിസ് ഓഗര്‍ അലിയാസിമെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്നര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 6-1, 3-6, 6-3, 6-3.

സീസണിലെ മൂന്നാം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടാണ് സിന്നര്‍, അല്‍കാരസിനെതിരെ ഇറങ്ങുക. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ സിന്നര്‍ വിംബിള്‍ഡണിലും ജേതാവായി. ഇതിനിടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസിനോട് തോല്‍ക്കുകയും ചെയ്തു. അതേസമയം, വനിതാ ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവ അര്യാന സെബലങ്കയെ നേരിടും.