സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാറിനെ ആദരിച്ചു
തിരുനാവായ: കുത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹമീദ് പല്ലാറിന് സ്വീകരണവും ആദരവും ഒരുക്കി.കോവിഡ് മഹാമാരി തീർത്ത ആശങ്കാജനകമായ അവസ്ഥയിൽ കോവിഡ് ബാധിക്കപ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ അന്ത്യകർമങ്ങൾ നടത്തി തന്റ സേവനപ്രവർത്തനങ്ങൾ പൊതുസമൂഹത്തിനു സമർപ്പിച്ച് ശ്രദ്ധേയനായി നാടിന് അഭിമാനമായി മാറിയ വ്യക്തിയായിരുന്നു സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാർ.
നാടിന്റെ സമകാലിക വിഷയങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയരായ കൂത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയാണ് ഇദ്ദേഹത്തെ ആദരിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ എം ബി റിയാസ് രാജ ഹമീദ് പല്ലാറിനെ പൊന്നാട അണിയിച്ച് മില്ലുംപടി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. കൈത്തക്കര കൂത്ത്കല്ല് സുന്നി ജുമാ മസ്ജിദ് മുദരിസ് സുബൈർ കാമിൽ സഖാഫി ക്യാഷ് അവാർഡ് കൈമാറി.
ഗ്രൂപ്പ് അഡ്മിൻ സെമീറലി കാലൊടി , നടത്തുകയും, സി ഐ റിയാസ് രാജ, സുബൈർ കാമിൽ സഖാഫി,വെട്ടൻ ശരീഫ് ഹാജി കുത്ത്കല്ല്, ,രവീന്ദ്രനാഥ് കൂത്ത്കല്ല്, ജലീൽ വൈരങ്കോട്, രതീഷ് വൈരങ്കോട്,സാന്ത്വനം കുത്തുകല്ല് യൂണിറ്റ് സെക്രട്ടറി വെട്ടൻ മമ്മി, വെട്ടൻ ഹംസക്കുട്ടി കൂത്ത് കല്ല് ,ഹമീദ് പല്ലാർ, ഷബീബ് വൈരങ്കോട് സംസാരിച്ചു .