
തിരുവനന്തപുരം: തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്) പിടികൂടി.ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ തിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്. യാത്രക്കിടെ തീവണ്ടിയില്‍ ചാർജുചെയ്യാൻ വെച്ചിരിക്കുന്ന പലരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറി. വലിയ പരാതികള്‍ക്ക ഇടയാക്കിയതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് ആർപിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാൻ കഴിഞ്ഞത്. ഇയാളുടെ പക്കല്‍ നിന്ന് നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
മോഷ്ടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കള്‍ വാങ്ങുകയും ചെയ്യുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു ഇൻസ്പെക്ടർ ബിനു, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എ.ജെ ജിബിൻ,പ്രൈസ് മാത്യു,ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡംഗം ജോജി ജോസഫ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ്. വി. ജോസ്, ലാല്‍ജീവ്, വിനോദ് എന്നിവരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് റെയില്‍വേ പോലീസിന്‌ഇയാളെകൈമാറി.
