Fincat

‘വേടനെ ഇറക്കി വിടടാ പൊലീസേ’.., തൃക്കാക്കര പോലീസ് സ്‌റ്റേഷനു മുന്നില്‍ ലഹരിയില്‍ യുവാക്കളുടെ പരാക്രമം


തൃക്കാക്കര: വേടനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി വിടണമെന്ന ആവശ്യവുമായി സ്റ്റേഷന് മുന്നില്‍ ബഹളം വച്ച്‌ രണ്ട് യുവാക്കള്‍.അസഭ്യം വിളിച്ചും സ്റ്റേഷന് മുന്നില്‍ കിടന്നുമായിരുന്നു ഇരുവരുടെയും പരാക്രമം. തൃക്കാക്കര പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ലഹരി ഉപയോഗിച്ചാണ് ഇരുവരും ബഹളം വച്ചത് എന്നാണ് പെരുമാറ്റത്തില്‍ നിന്ന് മനസ്സിലാകുന്നത്
പോലീസ് സ്റ്റേഷന് വളപ്പില്‍ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വന്നതോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഫൈസല്‍, ശരത്ത് എന്ന പേരുള്ള രണ്ട് പേരാണ് പ്രശനംഉണ്ടാക്കിയത്.