തിരൂർ ഗൾഫ് മാർക്കറ്റ് ബിസ്ബൂം ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു
കഴിഞ്ഞ ഏഴു മാസമായി നടന്നു വരുന്ന തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ബമ്പർ നറുക്കെടുപ്പോടു കൂടി സമാപിച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കോഹിനൂർ മാൾ പരിസരത്ത് വെച്ച് ഒന്നാം സമ്മാനമായ മാരുതി ബലേനോ കാറിനു വേണ്ടിയുള്ള നറുക്കെടുപ്പ് സബ് കലക്ടർ ദിലീപ് കെ.കൈനിക്കര നിർവഹിച്ചു.
രണ്ടാം സമ്മാനമായ ആക്ടിവ സ്കൂട്ടറുകൾ, മൂന്നാം സമ്മാനമായ മലേഷ്യൻ couple ട്രിപ്പ് നറുക്കെടുപ്പ് തിരൂർ Dysp A.J. ജോൺസൺ നിർവഹിച്ചു.
ബംബർ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായി ഒരു കാറും, രണ്ടാം സമ്മാനമായി 4 പേർക്ക് ഹോണ്ട സ്കൂട്ടിയും, മൂന്നാം സമ്മാനമായി ‘Malabar online’ സ്പോൺസർ ചെയ്ത ഒരു കപ്പിൾസിനുള്ള മലേഷ്യൻ ട്രിപ്പും, പ്രോത്സാഹന സമ്മാനങ്ങളായ ‘Aone Fancy’ സ്പോൺസർ ചെയ്ത രണ്ട് ഫ്രിഡ്ജും മൂന്ന് വാഷിംഗ് മെഷീനും ‘kinder bee’ സ്പോൺസർ ചെയ്ത രണ്ട് സൈക്കിളും, Led ടിവിയും ആണ് ഈ മൂന്ന് ഘട്ടങ്ങളിലായി നറുക്കെടുത്തത്.
എല്ലാ സമ്മാനങ്ങളും സമ്മാനാർഹരെ ക്ഷണിച്ച് വരുത്തി സെപ്തംബർ 25ന് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
ബിസ്ബൂം ഫെസ്റ്റിവലിന്റെ ഭാഗമായി നാനാ തുറകളിലെ ജനങ്ങളെയും പങ്കെടുപ്പിച്ച് ജില്ലയിലെ ഏറ്റവും വലിയ സമൂഹ നോമ്പ് തുറയും, സർക്കാർ സംവിധാനങ്ങളുമായി കൈകോർത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും, ലഹരിവിരുദ്ധ ക്യാംപെയിനും, സാംക്രമിക രോഗങ്ങളെ തടയുന്നതിന് ‘ഫ്രൈഡേ ഡ്രൈ-ഡേ’ എന്ന പേരിൽ പ്രതിരോധ പ്രവർത്തങ്ങളും, പരിസ്ഥിതി സംരക്ഷണം ബോധവത്കരങ്ങളും, കേരളത്തിലും പുറത്തും അറിയപ്പെടുന്ന വ്യത്യസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി എന്റർടൈൻമെന്റ് & കൾച്ചറൽ പ്രോഗ്രാമുകളും സംഘടിപ്പിച്ചിരുന്നു.
ജി.മാറ്റ് സെക്രട്ടറി ഇബ്നു വഫ സ്വാഗതം പറഞ്ഞ സമാപന ചടങ്ങിൽ പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായിരുന്നു.
ജിമാറ്റ് ഭാരവാഹികളായ വി.എ.ഹംസ ഹാജി, എം.സൈതലവി, അബ്ദുൾ ഗഫൂർ, അബ്ദുൽ നാസർ വെട്ടം, ഷാജി നൈസ്, വിവി മുജീബ് കൂട്ടായി, അബ്ദുൾ ഖാദർ നൈസ്, AMK മജീദ്, VA അൻവർ സാദത്ത്, സഹൂദ്, നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി.