Main Banner

പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

വടകര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളോട് പൂജാരിയുടെ ക്രൂരത. 12ഉം ആറും വയസുള്ള കുട്ടികളെ പീഡിപ്പിക്കുകയും തേപ്പുപെട്ടികൊണ്ട് പൊള്ളിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്ത് ആണ് പിടിയിലായത്.

1 st paragraph

വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ മാസം 16ന് ആണ് വടകര പോലീസ് സ്‌റ്റേഷനില്‍ സമ്പത്തിനെതിരെ പരാതി ലഭിച്ചത്. പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു ഉപദ്രവിച്ചു എന്നായിരുന്നു പരാതി. 12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്.

അയേണ്‍ ബോക്‌സ്‌കൊണ്ട് പൊള്ളിച്ചുവെന്നും മൊട്ടുസൂചികൊണ്ട് ഉപദ്രവിച്ചുവെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പറഞ്ഞായിരുന്നു പീഡനം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യം നടന്നത്.
വടകര പോലീസ് കേസെടുത്ത ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഡല്‍ഹിയിലേക്ക് കടക്കാനിരിക്കെയാണ് സമ്പത്തിനെ കണ്ണൂരില്‍ വെച്ച് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

2nd paragraph