കശ്മീരി ആപ്പിള്‍ തീവണ്ടിയിലെത്തും; ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ റെയില്‍വേയുടെ ആപ്പിള്‍ പാഴ്സല്‍ സര്‍വീസ് തുടങ്ങി
കണ്ണൂർ: ജൂണിലെ ചെറിപ്പഴ സീസണിലാണ് കശ്മീരില്‍ ആദ്യ തീവണ്ടി ഓടിയത്. ജമ്മുവില്‍ നിന്ന് മുംബൈയിലേക്ക് റെയില്‍വേ പ്രത്യേക കാർഗോ സർവീസും അന്ന് തുടങ്ങി.കശ്മീരില്‍ ഇപ്പാള്‍ ആപ്പിള്‍ സീസനാണ്. ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ ഇനി കശ്മീരി ആപ്പിള്‍ റെയില്‍ ഇടനാഴിയിലുടെ എത്തിക്കും.
ഇതിനായി കശ്മീർ താഴ്വരയിലെ ബഡ്ഗാമില്‍ നിന്ന് ഡല്‍ഹിയിലെ ആദർശ് നഗർ സ്റ്റേഷനിലേക്ക് ദിവസേന പാഴ്സല്‍ സർവീസ് തുടങ്ങി. രണ്ട് പാഴ്സല്‍ വാനുകളാണ് ഘടിപ്പിക്കുന്നത്.
കശ്മിരി ആപ്പിളുകള്‍ കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും ദേശീയ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. മണ്ണിടിച്ചിലും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും സംഭവിക്കുന്ന ശ്രീനഗർ-ജമ്മു ഭേശീയപാതയെ ആശ്രയിച്ചുള്ള ചരക്ക് നീക്കം കുറക്കാനും ഇത് സഹായിക്കും.
ആപ്പിളിന് പുറമെ കുങ്കുമപ്പുവ്, വാല്‍നട്ട്, പരവതാനികള്‍, ഷാളുകള്‍ ഉള്‍പ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാൻ പ്രത്യേക പാഴ്സല്‍ വണ്ടികളും
ജമ്മു ഡിവിഷൻ ഓടിക്കുന്നു. എട്ടു പാഴ്സല്‍ വാനുകളാണ് ഒരു വണ്ടിയില്‍ ഉണ്ടാവുക. കണക്ടിവിറ്റി ഇല്ലാതിരുന്ന കശ്മീരിനെ ജമ്മുവുമായി ജൂണിലാണ് റെയില്‍വേ ബന്ധിപ്പിച്ചത്. കത്ര ഗ്രീനഗർ റൂട്ട് തുറന്നു കൊടുത്തു.
ഡല്‍ഹിയില്‍ നിന്നും മറ്റും കത്രയിലേക്ക് എത്തിയിരുന്ന സർവീസ് ഇപ്പാള്‍ കശ്മിർ താഴ് വര വരെ തീവണ്ടി സർവീസ് നടത്തുന്നു. ക ത്രക്കും ശ്രീനഗറിനും ഇടയില്‍ രണ്ട് വന്ദേ ഭാരതുകള്‍ ദിവസം നാല് സർവീസ് നടത്തുന്നുണ്ട്. അതി ശൈത്യത്തിലും പ്രവർത്തിക്കുന്ന രൂപകല്‍പ്പനയാണ് ചെന്നൈ ഇൻ്റഗ്രല്‍ കോച്ച് ഫാക്ടറി നിർമിച്ച വന്ദേ ഭാരതിനുള്ളത്.