Fincat

30 വർഷമായി പ്രവാസി, താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന, ഹ്യദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഹ്യദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ മരിച്ചു. മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ അബ്ദുൽ ഖാദർ (57) ആണ് മരിച്ചത്.

തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അൽ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന, റാസി അലി, റാമി അലി, അനൂദ്, സദീം എന്നിവർ മക്കളാണ്. ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന എന്നിവർ സഹോദരന്മാരാണ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ അൽകോബാർ കെ.എം.സി.സി പ്രസിഡന്റ് ഇക്‌ബാൽ ആനമങ്ങാട്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹുസ്സൈൻ നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ നടന്നുവരുന്നു.