Fincat

ആഗോള അയ്യപ്പസംഗമം: രണ്ടുദിവസം ശബരിമല ദര്‍ശനത്തിന് നിയന്ത്രണം; വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ കുറച്ചു


തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദർശനത്തിന് നിയന്ത്രണം. സെപ്റ്റംബർ 19,20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തർക്കാണ് നിയന്ത്രണമുണ്ടാവുക.ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി കുറയ്ക്കുകയുംചെയ്തു.
മാസപൂജ സമയത്ത് പ്രതിദിനം അമ്ബതിനായിരം സ്ലോട്ടുകളാണ് വെർച്വല്‍ ക്യൂ ബുക്കിങ്ങില്‍ തുറക്കാറുള്ളത്. എന്നാല്‍, 19, 20 ദിവസങ്ങളില്‍ ഇത് അമ്ബതിനായിരമായി കുറച്ചിട്ടുണ്ട്.
സെപ്റ്റംബർ 20-നാണ് പമ്ബയില്‍ അയ്യപ്പസംഗമം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ഏകദേശം 4500-പേരാണ് അയ്യപ്പസംഗമത്തിന് പ്രതിനിധികളായി ബുക്ക്ചെയ്തിട്ടുള്ളത്. ഇവർ ശബരിമല ദർശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലീസും ദേവസ്വംബോർഡും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കും.