റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.

വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനാണ് പരുക്കേറ്റത്. 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയിൽ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന്

നാട്ടുകാരുൾപ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തിൽ തിരിച്ചിൽ നടത്തിവരികയായിരുന്നു.