പതിവായി ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലാണ്. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കൊളസ്ട്രോള്‍ കുറയ്ക്കാന്‍
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓറഞ്ച് ജ്യൂസ് പതിവാക്കാം.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍
പൊട്ടാസ്യം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
3. രോഗ പ്രതിരോധശേഷി കൂട്ടാന്‍
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
4. ദഹനം മെച്ചപ്പെടുത്താന്‍
ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വൃക്കകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കും.
5. കണ്ണുകളുടെ ആരോഗ്യം
വിറ്റാമിന്‍ എയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
6. ചര്‍മ്മം
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിനും ചര്‍മ്മം തിളങ്ങാനും വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് സഹായിക്കും.
7. വണ്ണം കുറയ്ക്കാന്‍
കലോറി കുറഞ്ഞതും ഫൈബറിനാല്‍ സമ്പന്നവുമായ ഓറഞ്ച് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.