കാക്ക വട്ടമിട്ടു, ലക്ഷണംകണ്ട് വല വലിച്ചുകയറ്റി; ശംഖുമുഖത്ത് നത്തോലിച്ചാകര
തിരുവനന്തപുരം: ശക്തമായ കടലേറ്റത്തിലും ശംഖുമുഖത്ത് കരമടിവല വീശിയ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത് പതിനായിരക്കണക്കിന് കരിനത്തോലി മീനുകള്‍.മൂന്നു സംഘങ്ങളായി ശംഖുംമുഖം കടലില്‍ വിരിച്ച വലയിലാണ് ചാകരയ്ക്ക് സമാനമായി നെത്തോലി മീൻ കയറിയത്.
കാക്കകളും കടല്‍പക്ഷികളും വലയ്ക്കുചുറ്റും വട്ടമിട്ടത് ലക്ഷണമായി കണ്ട് 30-ലധികം തൊഴിലാളികള്‍ വലകള്‍ വലിച്ചുകയറ്റി. തൊഴിലാളികളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു മീനുകള്‍ നിറഞ്ഞിരുന്നത്. തുടർന്ന് വലയില്‍നിന്ന് കുട്ടകളിലേക്ക് ചുമന്ന് ആവശ്യക്കാർക്ക് വില്‍പ്പനയും നടത്തി. ലാഭവിലയ്ക്ക് പിടയ്ക്കുന്ന നത്തോലി വാങ്ങാൻ തിങ്കളാഴ്ച രാവിലെ ശംഖുംമുഖം കടപ്പുറത്ത് വൻ തിരക്കുമായിരുന്നു.