Fincat

കെഎസ്ആ‍ർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം; 28 പേർക്ക് പരിക്ക്

ചേർത്തലയിൽ കെ എസ് ആ‍ർ ടി സി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. 28 പേർക്ക് പരിക്ക്. പൊലീസ് സ്റ്റേഷനു സമീപം ദേശീയ പാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേക്കാണ് ഇടിച്ചു കയറിയത്. ഇന്ന് പുലർച്ചെ നാലിനാണ് അപകടമുണ്ടായത്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.