Fincat

KSRTC സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്‌


ആലപ്പുഴ: ചേർത്തലയില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 27 പേർക്ക് പരിക്കേറ്റു.ചേർത്തലയില്‍ നിന്നും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

ചൊവ്വാഴ്ച പുലർച്ചെ 4-30 ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ ഹൈവേപാലത്തില്‍ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്ബികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങള്‍ തിരിച്ചുവിടുന്ന സിഗ്നല്‍ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ശ്രീരാജിന്റെയും കണ്ടക്ടർ സുജിത്തിന്റെയും പരിക്ക് ഗുരുതരമാണ്.