Fincat

‘ലൂസിഫറുമല്ല പ്രേമലുവുമല്ല, ഇത് ഹൃദയപൂര്‍വം’; ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്


ഓണറിലീസായെത്തി മലയാളിയുടെ ഹൃദയംകവർന്നെടുത്ത സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വ’ത്തില്‍ നിന്നുള്ള ഡിലീറ്റഡ് സീനുകളിലൊന്ന് പുറത്ത് വിട്ട് അണിയറപ്രവർത്തകർ.മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള രസകരമായ നിമിഷമാണ് വീഡിയോയിലുള്ളത്.
ഹൃദയം മാറ്റിവെച്ച രോഗിയുടെ വേഷം ചെയ്യുന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്. ലൂസിഫറിലേയും പ്രേമലുവിലേയും ഡയലോഗുകള്‍ പരമാമർശിച്ചാണ് പോസ്റ്റ്. ‘It was not ‘ഇനി നടക്കപോറത് യുദ്ധം’ nor ‘എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന അടിക്കുറിപ്പോടെയാണ് സംഗീത് വീഡിയോ പങ്കുവെച്ചത്.
ആന്റണി പെരുമ്ബാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറില്‍ നിർമ്മിച്ച ‘ഹൃദയപൂർവ്വം’, ബോക്സ് ഓഫീസ് ഹിറ്റാണ്. ചിത്രത്തിലെ മോഹൻലാലിന്റെയും സംഗീതിന്റെയും കെമിസ്ട്രി വലിയ പ്രശംസ നേടി. മോഹൻലാലിനൊപ്പമുള്ള തൻ്റെ സ്വപ്നതുല്യമായ അഭിനയ അനുഭവത്തെക്കുറിച്ച്‌ സംഗീത് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
‘അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോർക്കുമ്ബോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്. ഒരു അഭിനേതാവ് എന്നനിലയിലും അതിലുപരി ഒരു വ്യക്തി എന്നനിലയിലും ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട്, ലാലേട്ടനില്‍നിന്ന്. നല്ലൊരു മനുഷ്യനാവുക എന്നതാണ് ആദ്യത്തെ കാര്യം. ഓഫ് സ്ക്രീനില്‍ ലാലേട്ടൻ ആളുകളോട് പെരുമാറുന്ന രീതി ശരിക്കും സ്പർശിച്ചിട്ടുണ്ട്. എത്ര മനോഹരമായാണ് അദ്ദേഹം അത് ചെയ്യുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണ് എല്ലാമെന്നും തിയേറ്റർ വിസിറ്റിന്റെ സമയത്തുമാത്രമല്ല അവരെ ചേർത്തുനിർത്തേണ്ടത് എന്നതുപോലുള്ള നല്ലനല്ല മൂല്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു മാതൃകയാക്കുന്നു. അതും നമ്മുടെ ജോലിയുടെ ഭാഗമാണ്. എത്ര മനോഹരമായി ആത്മാർഥതയോടെ അതൊക്കെ ചെയ്യാൻസാധിക്കുമോ അത്രയുംനല്ലത് എന്നാണ് മോഹൻലാല്‍ എന്ന പ്രതിഭയില്‍നിന്നു പഠിച്ച പാഠം’- എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഗീത് പറഞ്ഞത്.