Fincat

ഒന്നാമനായി വരുണ്‍ ചക്രവര്‍ത്തി


ദുബായ്: ഐ.സി.സി ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവർത്തി വൻ നേട്ടം. ബൗളർമാരില്‍ വരുണാണ് ഒന്നാം റാങ്കുകാരൻ.ടി20 ബൗളിങ് റാങ്കില്‍ ഒന്നാമനാവുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുണ്‍. ജസ്പ്രീത് ഭുംറയും രവി ബിഷ്ണോയിയുമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. ന്യൂസീലൻഡ് പേസർ ജേക്കബ് ഡഫിയെയാണ് സ്പിന്നറായ വരുണ്‍ റാങ്കിങ്ങില്‍ മറികടന്നത്.
ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ഇപ്പോള്‍ നടന്നുവരുന്ന ഏഷ്യാ കപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.