ധര്‍മ്മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി, പ്രദേശത്ത് കൂടുതല്‍ പരിശോധന
മംഗളൂരു: ധർമ്മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ബങ്കലെഗുഡെ വനമേഖലയില്‍ പരിശോധന നടത്തവെയാണ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ചിന്നയ്യ കുഴിച്ചിട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു പ്രത്യേകാന്വേഷണ സംഘം ഈ മേഖലയില്‍ പരിശോധന നടത്തിയത്.
കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മനുഷ്യൻറേത് തന്നെ ആണോ എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ മേഖലയില്‍ കൂടുതല്‍ അവശിഷ്ടങ്ങളോ തെളിവുകളോ കണ്ടെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രത്യേകാന്വേഷണ സംഘം പറഞ്ഞു.