ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത് എന്നിവരാണ് കുണ്ടറ ഏഴാംകുറ്റി ഇ എസ് ഐ ആശുപത്രിക്ക് സമീപത്തുവെച്ച് പിടിയിലായത്.
ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ച ശേഷം ബസില്‍ കുണ്ടറയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. റൂറല്‍ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.