Fincat

സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി, വിലകൂട്ടുക മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്, എന്നാല്‍ വില വർധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും മന്ത്രി അറിയിച്ചു.സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചർച്ച തുടരുകയാണ്. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.