Fincat

വിരമിക്കല്‍ ചടങ്ങിനിടെ പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി


കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ വിരമിക്കല്‍ ചടങ്ങിനിടെ ഹോംഗാർഡുകള്‍ തമ്മില്‍ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്.പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടത്തില്‍ ഒരു ഹോം ഗാർഡിന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് ഒത്തു കൂടിയിരുന്നു. ഇവിടെ വെച്ച്‌ രണ്ട് ഹോം ഗാർഡുകള്‍ തമ്മില്‍ വാക്കുതർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രണ്ടുപേരെയും പിടിച്ചു മാറ്റിയെങ്കിലും അത് സംഘർഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പോലീസ് സ്റ്റേഷനിലേക്കും തർക്കം നീണ്ടതായാണ് വിവരം.