Fincat

CAT 2025: സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 30-ന്

 


രാജ്യത്തെ പ്രമുഖ എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബർ 20 ശനിയാഴ്ച വരെ അപേക്ഷിക്കാം.കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും iimcat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രധാന തീയതികളും ഫീസും

CAT 2025 പരീക്ഷ 2025 നവംബർ 30-നാണ് പരീക്ഷ നടക്കുക

• രജിസ്ട്രേഷൻ അവസാന തീയതി: 2025 സെപ്റ്റംബർ 20 ശനി.
• അഡ്മിറ്റ് കാർഡ്: 2025 നവംബർ 5 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

രജിസ്ട്രേഷൻ ഫീസ് ഘടന

• SC, ST, PwD വിഭാഗക്കാർക്ക്: ₹1,300.
• മറ്റുള്ളവർക്ക്: ₹2,600.

സംവരണ വിഭാഗക്കാർ അപേക്ഷാ പ്രക്രിയയില്‍ സാധുവായ സർട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുമ്ബോള്‍ അഞ്ച് പരീക്ഷാ നഗരങ്ങള്‍ തിരഞ്ഞെടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട രീതി

1.iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. CAT 2025 രജിസ്ട്രേഷൻ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്റ്റർ ചെയ്യുക.
4. യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച്‌ ലോഗിൻ ചെയ്യാം.
5. ആവശ്യമായ വിവരങ്ങള്‍ ഉപയോഗിച്ച്‌ അപേക്ഷാഫോം പൂരിപ്പിക്കുക.
6. അഞ്ച് പരീക്ഷാ നഗരങ്ങള്‍ തിരഞ്ഞെടുക്കുക.
7. ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കില്‍) എന്നിവ അപ്ലോഡ് ചെയ്യുക.
8. രജിസ്ട്രേഷൻ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
9. അപേക്ഷാ ഫോം സമർപ്പിക്കാം.
10. കണ്‍ഫർമേഷൻ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം?
CAT വെബ്സൈറ്റില്‍ പറഞ്ഞിട്ടുള്ള മിനിമം അക്കാദമിക് യോഗ്യതകള്‍ ഉള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

21 ഐഐഎമ്മുകളും അവരുടെ പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി CAT 2025 സ്കോറുകള്‍ ഉപയോഗിക്കും. ഐഐഎമ്മുകള്‍ അല്ലാത്ത 100-ല്‍ അധികം സ്ഥാപനങ്ങളും CAT സ്കോറുകള്‍ സ്വീകരിക്കുന്നു. പൂർണമായ ലിസ്റ്റ് iimcat.ac.in-ല്‍ പരിശോധിക്കാവുന്നതാണ്.

ഇന്ത്യയിലെ ഏകദേശം 170 നഗരങ്ങളിലായി കമ്ബ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ നടത്തുക. രജിസ്ട്രേഷൻ സമയത്ത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള അഞ്ച് നഗരങ്ങള്‍ വരെ തിരഞ്ഞെടുക്കാം. എന്നാല്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് ലഭ്യത അനുസരിച്ചായിരിക്കും.

CAT 2025 ഫലം 2026 ജനുവരി ആദ്യവാരം (സാധ്യത) പ്രതീക്ഷിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികള്‍ക്ക് അവർ അപേക്ഷിച്ച ഐഐഎമ്മുകളില്‍ നിന്ന് അഭിമുഖത്തിനും തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കുമുള്ള നിർദ്ദേശങ്ങള്‍ ലഭിക്കും.

യോഗ്യത, പരീക്ഷാ രീതി, പരീക്ഷാ കേന്ദ്രങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: iimcat.ac.in.